പ്രവീൺ നെട്ടാരുവിന്റെ കൊലപാതക അന്വേഷണം, 32 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ എൻഐഎ തിരച്ചിൽ നടത്തി.

ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. പുത്തൂർ, സുള്ള്യ, കടബ താലൂക്കുകളിലെ 32 ഓളം ഇടങ്ങളിലാണ് എൻഐഎ സംഘം ഒരേസമയം തിരച്ചിൽ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും പ്രതികളുമായി ബന്ധമുള്ള ആളുകളുടെയും വീടുകൾ കണ്ടെത്തിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അബ്ദുൾ കബീർ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം.

കേസിൽ ഏഴ് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആദ്യമാണ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറിയത്. ജൂലൈ 26ന് തിയതിയാണ് ബൈക്കിലെത്തിയ നേതാവ് യുവമോർച്ച പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts