പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.

30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം.

മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്. ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതല്‍ പ്രാബല്യമുണ്ട്. നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോ ആണ് നിയമന കാലാവധി. തസ്തികക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍ ഉണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച്‌ പോവാന്‍ നേരം ബൈക്കുകളില്‍ എത്തിയ സംഘം അക്രമിച്ച്‌ കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts