എയ്മ വോയ്സ് 2025 സംഗീത മത്സരം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രവാസി മലയാളികളിൽ നിന്നും പ്രഗൽഭരായ ഗായകരെ കണ്ടെത്തുന്നതിനായി നടത്തിവരാറുള്ള കർണാടക ഐമ വോയിസിന്റെ ഈ വർഷത്തെ പ്രാഥമിക തെരഞ്ഞെടുപ്പ് ഒക്ടോബർ 11നാം തീയതി ശനിയാഴ്ച ഇന്ദിരാ നഗറിൽ ഉള്ള ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷൻ സമചയത്തിൽ വച്ച് നടത്തപ്പെടുന്നു. മത്സരാർത്ഥികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗത്തിൽ ആയിരിക്കും മത്സരം നടത്തുക.

ഒക്ടോബർ 17, വെള്ളിയാഴ്ചയാണ് അവസാനഘട്ട മത്സരം. സംസ്ഥാനതലത്തിൽ സംസ്ഥാന വിജയികൾക്ക് ഒക്ടോബർ 26ന് ചെന്നൈയിൽ വച്ച് നടത്തപ്പെടുന്ന സൗത്ത് ഇന്ത്യ സോണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.

  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇതിൽ വിജയികളാകുന്നവർക്ക് ഡിസംബറിൽ എറണാകുളത്ത് ഫ്ലവേഴ്സ് ചാനലിലൂടെയുള്ള തൽക്ഷണ സംപ്രേഷണത്തോടുകൂടി നടത്തപ്പെടുന്ന ദേശീയ മത്സരത്തിൽ മത്സരിക്കുവാൻ അവസരം ലഭിക്കും.

കർണാടകത്തിലെ ആദ്യപാദ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഒക്ടോബർ 6റാം തീയതിക്ക് മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ കർണാടക പ്രസിഡന്റ് ശ്രീ. ലിൻകൺ വാസുദേവൻ, സെക്രട്ടറി ശ്രീ. വിനു തോമസ് എന്നിവർ അറിയിച്ചു.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

കൂടുതൽ വിവരങ്ങൾക്ക് എയ്മവോയ്സ് കർണാടക സംഘാടക സമിതി കൺവീനർ ശ്രീ. ബിനു വി. ആർ 9986387746, അഥവാ 9845193244 എന്ന നമ്പറിലും ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
[masterslider id="10"]

Related posts

Click Here to Follow Us