ടോൾ പ്ലാസകൾ കറൻസി രഹിതമാക്കുന്നു: പണമായി നൽകിയാൽ ഇരട്ടി നൽകണം: മാറ്റങ്ങൾ അറിയാൻ വായിക്കാം

ഡൽഹി : ടോൾ പ്ലാസകൾ കറൻസി രഹിതമാക്കാൻ കേന്ദ്ര സർക്കാർ. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പുതിയ നിയമം വരും. നവംബര്‍ 15 മുതല്‍ സാധുവായ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്‍കുമ്പോള്‍ ഇരട്ടി തുക നല്‍കേണ്ടി വരും. എന്നാല്‍ യുപിഐ പേയ്മെന്റ് വഴി തുക അടയ്ക്കുന്നവരില്‍ നിന്ന് സാധാരണ ഉപയോക്തൃ ഫീസിന്റെ 1.25 മടങ്ങ് ഈടാക്കും. 2008 ലെ നാഷണല്‍ ഹൈവേ ഫീസ് നിയമങ്ങള്‍ ഭേദഗതി ചെയ്താണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഫാസ്റ്റാഗ് ഇല്ലാത്ത ഉപയോക്താക്കള്‍ക്കാണ് തുക അടയ്ക്കുന്ന…

Read More

ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നദി പോലെയായി ബന്നാർഘട്ട റോഡ്

ബെംഗളൂരു : ബ്രാൻഡ് ബെംഗളൂരുവിലെ ബന്നാർഘട്ട റോഡ് ഇപ്പോൾ ഒഴുകുന്ന നദി പോലെയായി. കനത്ത മഴയിൽ റോഡ് മുഴുവൻ വെള്ളക്കെട്ടിലാണ്, വാഹന ഗതാഗതത്തിന് ഇത് ബുദ്ധിമുട്ടായി, ആശുപത്രികൾ, ടെക് പാർക്കുകൾ, മാളുകൾ എന്നിവയാൽ നഗരവികസനത്തിന്റെ പ്രതീകമായി കാണപ്പെടുന്ന ബന്നാർഘട്ട റോഡ് അധികാരികളുടെ അവഗണനയിലാണ് എന്ന് യാത്രക്കാർ പറഞ്ഞു. സ്ഥിതിഗതികൾ വഷളായിട്ടും, അധികാരികൾക്ക് ഇതിനെക്കുറിച്ച് ഒട്ടും ആശങ്കയില്ലെന്ന് കർണാടക പോർട്ട്‌ഫോളിയോ അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടു.

Read More

ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീപിടിച്ച അച്ഛനും മകനും മരിച്ചു

സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു. ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പൊലീസ് കേസെടുത്തു.

Read More

വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

പട്‌ന: ബീഹാറിൽ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. പൂർണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ പുലർച്ചെ 4.40 ഓടെയാണ് ട്രെയിൻ ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മ‍ൃത​ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു.…

Read More

ഓടുന്നതിനിടെ ബൈക്ക് തീപിടിച്ചു യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണ്ണമായി തീനാളങ്ങളിൽ അമരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയൽ പോലീസും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ജെസ്സിമോളുടെ കൊലപാതകം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റയ്ക്ക്

കോട്ടയത്തെ ജെസ്സിമോളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റക്കെന്ന് എസ് പി ഷാഹുല്‍ഹമീദ് വ്യക്തമാക്കി. ജെസ്സിമോളെ സാം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി തൊടുപുഴയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം വാഹനവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ വനിതയെ കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും എസ് പി പറഞ്ഞു. നിലവില്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് നിഗമനം. ആവശ്യം വന്നാല്‍ ചോദ്യം ചെയ്യും ഇടുക്കി കരിമണ്ണൂർ…

Read More

സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടാനിരിക്കെ ഡി കെയുടെ മന്ത്രിസ്ഥാനം വീണ്ടും ചർച്ചയാകുന്നു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ നവരാത്രി ഉപവാസം അനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു :  നവംബറില്‍ സര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതില്‍ വീണ്ടും ചര്‍ച്ച തലപൊക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയോക്കും ഇതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ നവരാത്രിയോടനുബന്ധിച്ച് ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ. ശിവകുമാറിന്റെ ബന്ധുകൂടിയായ എച്ച്.ഡി. രംഗനാഥാണ് ഉപവസിച്ചത്. തന്റെയും കുടുംബത്തിന്റെയും നന്മയ്ക്കും ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് ഉപവാസം നടത്തിയതെന്ന് രംഗനാഥ് പറഞ്ഞു. ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രംഗനാഥിന് പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നവരാത്രിയുടെ ആദ്യ നാലുദിവസം താൻ പൂർണമായും ഉപവസിച്ചെന്നും എന്നാൽ, പിന്നീട് തളർച്ച…

Read More

മാലെ മഹാദേശ്വര്‍ കുന്നില്‍ വീണ്ടും കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു : എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ. സങ്കേതത്തിലെ വ്യാഴാഴ്ച രാത്രികാല പട്രോളിങ്ങിനിടെ ഹനൂർ റേഞ്ചിലെ പച്ചെഡോഡി ഗ്രാമത്തിന് സമീപമാണ് വനം ബീറ്റ് ഓഫീസർമാർ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവയെ മനഃപൂർവം കൊന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. ജൂൺ അവസാനവാരത്തിൽ എംഎം ഹിൽസിൽ അഞ്ച് കടുവകളുടെ ജഡം കണ്ടെത്തിയിരുന്നു. പശുവിന്റെ ജഡത്തിൽ വിഷംപുരട്ടിയാണ് കടുവകളെ കൊന്നതെന്ന് അന്ന് തെളിഞ്ഞിരുന്നു. ഇതേ മേഖലയിലാണ് വീണ്ടും കടുവയുടെ ജഡ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മേഖലയിൽ…

Read More

ജോലിയും ട്രാഫിക്ക് ബ്ലോക്കില്‍; വര്‍ക്ക് ഫ്രം ഹോം നീട്ടണമെന്ന് ടെക്കികള്‍? നിങ്ങള്‍ക്കോ ?

ബെംഗളൂരു: നഗരത്തിലെ ഔട്ടര്‍ റിങ് റോഡിലെ കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ പൂര്‍ണമായി ഓഫീസിലേക്ക് മടക്കിവിളിച്ചാല്‍ ഗതാഗതക്കുരുക്കില്‍ കുരുങ്ങി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്ന് യാത്രക്കാര്‍. വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒഴിവാക്കി ജീവനക്കാരോട് എല്ലാ ദിവസവും ഓഫീസിലെത്താന്‍ കമ്പനികള്‍ നിശ്ചയിച്ചിരുന്നു. ആഴ്ചയില്‍ പരമാവധി 3 ദിവസം മാത്രം ഓഫീസിലെത്താനുളള ഹൈബ്രിഡ് സൗകര്യവും പല കമ്പനികളും പിന്‍വലിച്ചിരുന്നു. റിങ് റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ട് കാറിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സില്‍ക്ക്‌ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ കെആര്‍ പുരം വരെയുളള…

Read More

മെട്രോ ട്രാക്കിലേക്ക് ചാടി ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

ബെംഗളൂരു: വിധാൻ സൗധയിലെ ഡി ഗ്രൂപ്പ് ജീവനക്കാരനായ വീരേഷ് (35) നമ്മ മെട്രോ ട്രെയിൻ ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മജസ്റ്റിക്കിലെ നാടപ്രഭു കെമ്പെഗൗഡ മെട്രോ സ്റ്റേഷനിലാണ് സംഭവം . ഉച്ചകഴിഞ്ഞ് 3.19 ഓടെ മഡവര-രേഷ്മെ സൻസ്ത ഗ്രീൻ ലൈൻ ട്രാക്കിലാണ് വീരേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ മെട്രോ ട്രെയിനിനടിയിൽ കുടുങ്ങിയ വീരേഷിനെ മെട്രോ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ വീരേഷിനെ ആംബുലൻസിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീരേഷ്…

Read More
Click Here to Follow Us