ജെസ്സിമോളുടെ കൊലപാതകം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റയ്ക്ക്

കോട്ടയത്തെ ജെസ്സിമോളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റക്കെന്ന് എസ് പി ഷാഹുല്‍ഹമീദ് വ്യക്തമാക്കി.

ജെസ്സിമോളെ സാം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി തൊടുപുഴയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം വാഹനവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ വനിതയെ കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും എസ് പി പറഞ്ഞു. നിലവില്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് നിഗമനം. ആവശ്യം വന്നാല്‍ ചോദ്യം ചെയ്യും

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് സാമിന്റെ ഭാര്യ ജെസ്സിയുടെ മൃതദേഹം കണ്ടെത്തിയത്. അന്യസ്ത്രീകളുമായി സാം ബന്ധം പുലർത്തിയത് ജെസ്സി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ബംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts