നാട്ടിലേക്കുള്ള ദസറ ദീപാവലി യാത്ര; കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ഒക്ടോബർ നാല്, 11, 18 തീയതികളിൽ വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06219) അടുത്തദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും.

മടക്ക ട്രെയിൻ (06220) ഒക്ടോബർ അഞ്ച്, 12, 19 തീയതികളിൽ രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് എസ്എംവിടിയിൽ എത്തും.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങലിലാണ് സ്റ്റോപ്പുകള്‍.

ശബരിമല തീർഥാടകർക്കു ഹുബ്ബള്ളിയിൽ നിന്നു ബെംഗളൂരു വഴി കൊല്ലത്തേക്കു വാരാന്ത്യ സ്പെഷൽ ട്രെയിൻ കഴിഞ്ഞ ആഴ്‌ച ആരംഭിച്ചിരുന്നു. ഡിസംബർ 28 വരെയാണ് ഈ ട്രെയിന്‍ സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts