‘ഭാരത് ജോഡോ’ രാഹുലിന് വൻ വരവേൽപ്പ് നൽകി കർണാടക

ബെംഗളൂരു: കേരളത്തിലെ 18 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചാണ് രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ പ്രവേശിച്ചത്.

നേതാവിന് വൻ സ്വീകരണമാണ് കർണ്ണാടകയിൽ ലഭിച്ചത്.

ഭാരത് ജോഡോ യാത്ര സംസ്ഥാന അതിർത്തിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കർണ്ണാടകയുടെ നേതാക്കൾ മുൻകൈയെടുത്ത് ഉജ്വല സ്വീകരണം ആണ് നൽകിയത് . ഈ യാത്ര കർണ്ണാടകയിലെ ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്ക് യാത്രയുടെ 23ാം ദിവസമാണ് പ്രവേശിച്ചത്. അടുത്ത 21 ദിവസത്തിനുള്ളിൽ കർണ്ണാടകയിൽ 511 കിലോമീറ്റർ പിന്നിടും.

  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

ശക്തമായ പ്രതിപക്ഷമെന്ന ഖ്യാതി ഉറപ്പാക്കാൻ കർണ്ണാടകയ്ക്ക് ഈ യാത്ര അത്യന്താപേക്ഷിതമാണ്. യാത്ര നിയന്ത്രിക്കാനായി സംസ്ഥാനം 18 കമ്മിറ്റികളാണ് രൂപീകരിച്ചത്. ഓരോ മണ്ഡലത്തിൽ നിന്നും 5000 പേർ യാത്രക്കായി അണിനിരത്താൻ സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്

സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും രാഹുൽ ഗാന്ധിയുടെ മുന്നിൽ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts