പേ സി എമ്മിന് പിന്നാലെ പേ മേയർ പ്രതിഷേധവുമായി കോൺഗ്രസ്‌

 

ബെംഗളൂരു: ഹുബ്ബള്ളി-ധാർവാഡ് മേയർ ഇരീഷ് അഞ്ജതഗേരിക്കെതിരെയും കോൺഗ്രസിൻറെ വ്യത്യസ്ത പ്രതിഷേധം. മേയർക്കെതിരെ ‘പേ മേയർ’ പ്രചാരണവുമായാണ് കോൺഗ്രസ്‌ രംഗത്ത് എത്തിയിരിക്കുന്നത്. ഹുബ്ബള്ളി ധാർവാഡ് കോർപ്പറേഷൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് 1.5 കോടി രൂപ ചെലവായത് സംബന്ധിച്ച മേയറുടെ പരാമർശത്തെത്തുടർന്നാണ് ഈ പ്രചാരണം.

പരിപാടിയുടെ പേരിൽ പൈസ മുക്കിയെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാന്യതയുടെ അതിരുകൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് കോൺഗ്രസ്‌ നടത്തുന്നതെന്നും ഇറീഷ് അഞ്ജതഗേരി പ്രതികരിച്ചു.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. എന്നാൽ പിന്നീട് യു.പി.ഐ ആപ്പായ പേടിഎമ്മിൻറെ ലോഗോയുടെ മാതൃകയിൽ തയ്യാറാക്കിയ ‘പേ മേയർ’ പോസ്റ്ററുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിച്ചു. 1.5 കോടി ചെലവായെന്ന് മേയർ അവകാശപ്പെടുന്ന ചടങ്ങിലെ ഭക്ഷണവിതരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത് സന്നദ്ധ സംഘടനയാണ്. ഇത് പൂർണമായും സൗജന്യമായിരുന്നു. പിന്നീട് എങ്ങനെയാണ് വലിയ തുക ചെലവായത് യെന്ന് മേയർ വിശദീകരിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

പോസ്റ്ററുകൾ പതിച്ച യൂത്ത് പ്രവർത്തകർക്കെതിരെ ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമീഷണർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts