വധ ഭീഷണി ; കൊലക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു: സംഘടന പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരൻ അബ്ദുൾ സപ്രിത് എന്ന അബ്ദുൾ സഫ്രിസ് ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിൻറെ മാനേജറും പ്രാദേശിക സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്ദുൾ സപ്രിത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സംഭവത്തെ തുടർന്ന് സംഘടനാ പ്രവർത്തകർ സപ്രിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച നൽകിയ പരാതിയിൽ ബെല്ലാരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഐപിസി 504, 506 വകുപ്പ് പ്രകാരം കേസെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. കോടതിയുടെ അനുമതി പ്രകാരം അബ്ദുൾ സപ്രീതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തതായി എസ്‌പി ഋഷികേഷ് ഭഗവാൻ സോനവാനെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts