വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജോലിക്കായി മൂന്ന് തവണ അപേക്ഷിച്ചു,ഒന്നും കിട്ടിയില്ല;റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് റൂമില്‍ അധിക വില ഈടാക്കി;വ്യാജ ബോംബ്‌ ഭീഷണിയിലേക്ക് യുവാവിനെ നയിച്ച കാരണങ്ങള്‍ ഇവയാണെന്ന് പോലീസ്.

ബെംഗളൂരു : ജോലി നൽകാത്തതിനാലാണു വിമാനത്താവളത്തിലേക്കു വിളിച്ചു തുടർച്ചയായി ബോംബ് ഭീഷണി മുഴക്കിയതെന്നു യുവാവിന്റെ മൊഴി. ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ബോംബുണ്ടെന്നു വ്യാജഭീഷണി നടത്തിയ കുന്ദാപുര സ്വദേശിആദിത്യ റാവു കൃഷ്ണമൂർത്തി (34) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ഇയാൾ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലേക്കും ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയിരുന്നു. വിളികളെല്ലാം വ്യാജമാണെന്നു പരിശോധനയിൽ തെളിഞ്ഞെങ്കിലും തിരുവനന്തപുരത്തേക്ക് ഉൾപ്പെടെയുള്ള ഒട്ടേറെ വിമാന സർവീസുകൾ മുടങ്ങി.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

എംബിഎ ബിരുദധാരിയായ ആദിത്യ ബെംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജോലിക്കായി മൂന്നു തവണ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്നും ഇതിന്റെ വൈരാഗ്യത്താലാണു ബോംബ് ഭീഷണി മുഴക്കിയതെന്നുമാണു പൊലീസിന്റെ നിഗമനം. റെയിൽവേ സ്റ്റേഷനിൽ ബാഗുകളും മറ്റും സൂക്ഷിച്ചതിന് അധിക തുക ഈടാക്കിയതാണു ബെംഗളൂരു സിറ്റിസ്റ്റേഷനിലേക്കു ഭീഷണി മുഴക്കാനുണ്ടായ കാരണം.

ബിഇ, എംബിഎ ബിരുദധാരിയായ ആദിത്യ, ജോലിയൊന്നും കിട്ടാത്തതിനെ തുടർന്ന് ആറുമാസം മുൻപാണു ബെംഗളൂരുവിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts