പട്ടാപ്പകല്‍ യുവതിയെയും മൂന്നു വയസ്സായ കുഞ്ഞിനേയും തട്ടിക്കൊണ്ട് പോയി എന്ന് പരാതി;പോലീസ് പൊളിച്ചടുക്കിയത്‌ ഒരു തട്ടികൊണ്ട് പോകല്‍ നാടകം.

കാസർകോട്: ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് ഒളിച്ചോട്ട നാടകം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്‌ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാര്‍ത്ത വന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്.

മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ്‌ മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്‌.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം നടന്നു വരുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts