“സോഷ്യൽ മീഡിയ ഭിന്നിക്കാനുളളതല്ല,ഒന്നിക്കാനുള്ളതാണ് ” തമിഴ് – മലയാളം വിദ്വേഷ വീഡിയോ ഷെയർ ചെയ്യുന്നതിനെ വിലക്കി കേരള പോലീസ്.

ഒരു തമിഴ്നാട്ടുകാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവിന്റെ തമിഴ് കലർന്ന മലയാളത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഏതാനും മണിക്കൂറുകളായി ഷെയർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്, ചീത്ത പദപ്രയോഗങ്ങളിലൂടെ ഒരു വിഭാഗത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വീഡിയോക്ക് പകരമായി മറ്റൊരു പെൺകുട്ടിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഇത്തരം വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ നിന്ന് പിൻതിരിയണമെന്നാണ് കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നത് .

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ”

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത് …

#keralapolice #socialmedia #socialmediaawareness ”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us