നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാവുന്നു : കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്നു പരേഷ് റാവല്‍ ..!

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു ….ബോളിവുഡിലെ പ്രമുഖ നടന്‍ പരേഷ് റാവല്‍ ആണ് മോദിയായി അണിയറയില്‍ എത്തുന്നത് …ബി ജെ പി നേതാവില്‍ നിന്നും പാര്‍ലമെന്റിലേക്കും ,തുടര്‍ന്ന്‍ പ്രധാന മന്ത്രി പദത്തിലേക്കും നീങ്ങിയ മോദിയുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കുക എന്നത് തന്നെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് എന്ന് പരേഷ് റാവല്‍ ട്വിറ്ററില്‍ കുറിച്ചു …
 
സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല ….തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയും തുടര്‍ന്ന്‍ കോമഡി കഥാപാത്രങ്ങളിലൂടെയും ബോളിവുഡില്‍ മികച്ച നടനെന്ന് പേരെടുത്തയാളാണു പരേഷ് റാവല്‍ …കോമഡി വേഷങ്ങളിലേക്ക് ചുവടു മാറാന്‍ നിര്‍ബന്ധിതമായത് പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹേരാ ഫേരി ‘ എന്ന ചിത്രത്തിലെ അഭിനയമായിരുന്നു …അതില്‍ ഇന്നസെന്റ് ചെയ്ത വേഷം ഏറക്കുറെ അതെ മാനറിസങ്ങള്‍ കൊണ്ട് സാമ്യമുള്ള പരേഷ് റാവലിന് വെച്ച് നീട്ടുമ്പോള്‍ പ്രിയന്‍ പോലും വിചാരിചു കാണില്ല ഇത്രയും ബമ്പര്‍ ഹിറ്റ് ആവുമായിരുന്നുവെന്നു ..തുടര്‍ന്ന്‍ അദ്ദേഹം മലയാളത്തില്‍ നിന്നും റീ മേക് ചെയ്ത പല ചിത്രങ്ങളിലും ഇന്നസെന്‍റ് ചെയ്ത വേഷങ്ങള്‍ അദ്ദേഹത്തെ തന്നെ തേടി വന്നു …
 
1994 ല്‍ പുറത്തിറങ്ങിയ ‘സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ ബയോപിക്കില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചത് റാവല്‍ ആയിരുന്നു …നിലവില്‍ അടുത്ത മാസം പുറത്തിറങ്ങുന്ന സഞ്ജയ്ദത്തിന്റെ ജീവിത കഥ പറയുന്ന ‘സഞ്ജുവില്‍ ‘സുനില്‍ ദത്ത് ആയിട്ടാണ് അദ്ദേഹം എത്തുന്നത് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts