ക​​​​പ്പ് പോര്‍ഭൂമിയില്‍ എ​​​​ത്തീ! റഷ്യ ആവേശത്തിമര്‍പ്പില്‍…

ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ട്രോ​​​​ഫി ലോ​​​​കപ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം റ​​​​ഷ്യ​​​​യി​​​​ൽ എ​​​​ത്തി. കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ 9 ദിവസം മാത്രം ശേഷിക്കെ റഷ്യ ആവേശത്തിമര്‍പ്പില്‍. ജര്‍മനിയുടെ ഇതിഹാസ താരം ലോതര്‍ മത്തേവൂസാണ് ലോക ചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണകപ്പ് റഷ്യയിലേക്കു കൊണ്ടുവന്നത്. 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത 6.1 കിഗ്രാം ഭാരമുള്ള ട്രോഫി മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​വ​​​​സാ​​​​ന ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലു​​​​ള്ള 32 ടീ​​​​മു​​​​ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മസം​​​​ഘ​​​​ങ്ങ​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഫ്രാ​​​​ൻ​​​​സ്, ബ്ര​​​​സീ​​​​ൽ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്പ​​​​ൻ ടീ​​​​മു​​​​ക​​​​ൾ നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 23 അം​​​​ഗ സം​​​​ഘ​​​​ത്തെ​​​​ത്ത​​​​ന്നെ​​​​ നി​​​​ല​​​​നി​​​​ർ​​​​ത്തി.

പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ല​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഈ​​​​ജി​​​​പ്ത് അ​​​​ന്തി​​​​മ സം​​​​ഘ​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സ്പെ​​​​യി​​​​നി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള സല ശനിയാഴ്ചവരെ സ്പെ​​​​യി​​​​നി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്നും തു​​​​ട​​​​ർ​​​​ന്ന് ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​രു​​​​മെ​​​​ന്നു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലെ സൂ​​​​ച​​​​ന. പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ൻ​​​​സെ​​​​ന്‍റ് കോം​​​​പ​​​​നി​​​​യെ ബെ​​​​ൽ​​​​ജി​​​​യ​​​​വും നി​​ല​​നി​​ർ​​ത്തി.

അ​​തേ​​സ​​മ​​യം, പ​​രി​​ക്കേ​​റ്റ നി​​​​കോ​​​​ളാ​​​​സ് ബെ​​​​ൻ​​​​ഡ്തറെ ഡെ​​ന്മാ​​​​ർ​​​​ക്ക് അ​​​​വ​​​​സാ​​​​ന 23ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി. ക്രൊ​​​​യേ​​​​ഷ്യ 23 അം​​​​ഗ​​​​മാ​​​​യി കു​​​​റ​​​​ച്ച​​​​പ്പോ​​​​ൾ പ്ര​​​​തി​​​​രോ​​​​ധ​​​​നി​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യ മാ​​​​റ്റെ​​​​ജ് മി​​​​തോ​​​​വി​​​​ച്ച് പു​​​​റ​​​​ത്താ​​​​യി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us