പ്രധാനമന്ത്രിയ്ക്കെതിരായ ‘അപ്രതീക്ഷിത’ ചോദ്യങ്ങൾക്ക് മുന്‍കൂട്ടി തയാറാക്കിയ ഉത്തരം; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പൊതുവേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘അപ്രതീക്ഷിത’ ചോദ്യങ്ങൾ മുൻകൂട്ടി തയാറാക്കുന്നവയെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി നേരിടുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കുന്നവയാണെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. പുതിയ ആരോപണം കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം സംബന്ധിച്ചായിരുന്നു.

സിംഗപ്പൂരിൽ സന്ദർശനത്തിനിടെ നൻയാങ് സാങ്കേതിക സർവകലാശാലയിൽ (എൻടിയു) നടന്ന മോദിയുടെ അഭിമുഖത്തെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമർശനം. ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കുന്നത് എന്തായാലും നല്ലത് തന്നെ, അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് നാണക്കേട് സംഭവിച്ചേനെ,  രാഹുല്‍ ഗാന്ധി പരിഹസിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

‘അപ്രതീക്ഷിത’ ചോദ്യങ്ങളെ നേരിടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി, എന്നാൽ പരിഭാഷകയുടെ കയ്യിലോ എഴുതി തയാറാക്കിയ ഉത്തരം – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഏഷ്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചോദ്യം. മോദിയുടെ മറുപടി ചെറുതായിരുന്നു. പക്ഷേ, മോദി പറഞ്ഞതിലും കൂടുതൽ വസ്തുതകളും കണക്കുകളുമാണു പരിഭാഷയിൽ ഉൾപ്പെട്ടിരുന്നത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഈ സംഭവത്തിൽ ശശി തരൂർ എംപിയും മോദിയെ പരിഹസിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts