ബെംഗലൂരു : ഇരു സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സൗഹൃദപരമായ ഇടപെടല്‍ ലക്‌ഷ്യം വെച്ച് ..ഉലകനായകനും കര്‍ണ്ണാടക മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി ..ഇന്നലെ ബെംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആയിരുന്നു കണ്ടുമുട്ടല്‍ ..!
..കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയകുഴപ്പം പരിഹരിക്കാന്‍ ഇനിയും ഇത്തരം കൂടികാഴ്ചകള്‍ അനിവാര്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ..നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ച് നാലു ടി എം സി ജലം അടിയന്തിരമായി തമിഴ്നാടിനു വിട്ടുനല്‍കണമെന്നു ഉത്തരവ് നല്‍കിയത് …ഈ വിധിയുടെ പകര്‍പ്പ് ഈ മാസം അഞ്ചിനു നിലവില്‍ വന്നു ..ഈ നിയമം അംഗീകരിച്ചില്ല എങ്കില്‍ നിയമപരമായി നേരിടുമെന്നും കോടതി പറഞ്ഞിരുന്നു …ഇത് സമ്പന്ധിച്ച് തര്‍ക്കങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയില്‍ നീങ്ങാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണ സന്ദേശമാണ് മുഖ്യമന്ത്രിയുമായി പങ്കു വെച്ചതെന്ന് കമല്‍ വ്യക്തമാകി …കമല്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യത്തിന്റെ പേരില്‍ മാത്രമല്ല ഈ സന്ദര്‍ശനമെന്നും സിനിമ മേഖലയിലെ അദ്ദേഹത്തിന്റെ ബന്ധത്തില്‍ പങ്കില്‍ മുന്‍പും വ്യക്തിപരമായി കുമാരസ്വാമിയുമായി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി ….