സ്വത്ത് നല്‍കിയില്ല,മകന്‍ അച്ഛന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.

ബെംഗളൂരു : സ്വത്ത് തർക്കത്തെ തുടർന്നു പിതാവിന്റെ കണ്ണുകൾ മകൻ ചൂഴ്ന്നെടുത്തു. ബനശങ്കരി ശാകംബരി നഗർ  നിവാസിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ പരമേശിനെയാണ് (66) ആക്രമിച്ചത്. ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് മകനും ബിസിനസുകാരനുമായ ചേതനെ(42) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളിൽ മൂത്തവനായ ചേതൻ, സ്വത്ത് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വക്കീൽ നോട്ടിസ് അയച്ചിരുന്നു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ഇതെ തുടർന്ന് രണ്ടു ദിവസം മുന്‍പ്  രാവിലെ ചേതന്റെ വീട്ടിലെത്തിയ പരമേശ്,തന്നോട് ഇത്തരം സമ്മർദങ്ങളൊന്നും വേണ്ടെന്നു പറഞ്ഞു. അൽപ സമയത്തിനകം വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിന്നിലൂടെ എത്തിയ ചേതൻ തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തുവെന്നാണ് പരമേശ് പൊലീസിൽ നൽകിയ മൊഴി. ബഹളം കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചു. ഒരുമാസം മുൻപാണ് പരമേശിന്റെ ഭാര്യ മരിച്ചത്. ഇതിനു ശേഷമാണ് സ്വത്തിനു വേണ്ടി ചേതൻ സമ്മർദം ശക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts