ഏഷ്യന്‍ ഗെയിംസ്: ചരിത്രം തിരുത്തി ഇന്ത്യ; മെഡല്‍ നിലയില്‍ എട്ടാമത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ ബോക്സിംഗ് 49 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍ സ്വര്‍ണം നേടിയതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് പംഗല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം മെഡല്‍ നേട്ടമാണ് ഇന്ത്യയുടേത്. 15 സ്വര്‍ണം, 23 വെള്ളി, 29 വെങ്കലം ഉള്‍പ്പടെ ഇതുവരെ 67 മെഡലുകള്‍ സ്വന്തമാക്കി. 2010 ഗ്വാങ്ഷു ഗെയിംസില്‍ 65 മെഡലുകള്‍ എന്ന…

Read More

ഊബർ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി

ബെംഗളൂരു ∙ വിമാനത്താവളത്തിലേക്കു വെബ്ടാക്സി വിളിച്ച ബാങ്ക് ജീവനക്കാരനെ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ജെപി നഗർ നിവാസി ജയ് സിംഗാൾ ആണ് ഊബർ ഡ്രൈവർക്കെതിരെ രംഗത്തെത്തിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് കാറിൽ കയറിയത്. കാർ കുറെദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടർന്നു വാക്കേറ്റമുണ്ടായി. വിമാനത്താവളത്തിലേക്കു പോകേണ്ടതിനു പകരം മറ്റൊരു വഴിയിലൂടെ പോകാൻ ശ്രമിച്ചപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഡ്രൈവർ ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു. ഇവർ രണ്ടുകാറിലായി…

Read More

ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ട് തൊഴിലാളികളുടെ വക മൂന്നുകോടി രൂപ

തിരുവനന്തപുരം: ചോര നീരാക്കി സമ്പാദിച്ച വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച തുക ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രളയകാലത്ത് കേരളമൊട്ടാകെ കൈയുംമെയ്യും മറന്ന് രാപ്പകല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാവുകയും ദുരിതാശ്വാസത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിന് സഹായിക്കുകയും വ്യക്തിപരമായും പണമായും സാധന സാമഗ്രികളായും തങ്ങളാല്‍ കഴിയും വിധം…

Read More

തിരുവല്ലയിലേക്ക് പോകുകയായിരുന്ന യാത്രാ ട്രാവൽസിന്റെ ബസ് സേലത്തിനടുത്ത് വച്ച് അപകടത്തിൽ പെട്ടു;ഏഴു മരണം;37 പേർക്ക് പരിക്കേറ്റു.

സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച കുട്ടി അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു…

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വണ്ടികള്‍ നല്‍കില്ല;ഓല,ഊബർ തുടങ്ങിയ വെബ് ടാക്സികള്‍ ഉപയോഗിച്ചതിനു ശേഷം ബില്‍ സമര്‍പ്പിച്ചാല്‍ മതി.

ബെംഗളൂരു: സർക്കാരിന്റെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് വെബ്ടാക്സികൾ ഏർപ്പെടുത്തുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കർണാടക ചീഫ് സെക്രട്ടറി എം.ടി വിജയഭാസ്കർ ഗതാഗതവകുപ്പിന് സമർപ്പിച്ചു.നിലവിൽ 5000 സ്വകാര്യ വാഹനങ്ങളാണ് വിവിധ വകുപ്പുകൾക്കായി വാടക അടിസ്ഥാനത്തിൽ ഓടുന്നത്. പ്രതിവർഷം ഏകദേശം 100 കോടിരൂപ വാടക ഇനത്തിൽ സർക്കാരിന് ചെലവ് വരുന്നുണ്ട്. 25,000 രൂപ വരെ ഓരോ വാഹനത്തിനു മാത്രമായി പ്രതിമാസം ചെലവ് വരുന്നുണ്ട്. ഓല, ഊബർ തുടങ്ങിയ വെബ് ടാക്സികളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ബിൽ സഹിതം സമർപ്പിച്ചാൽ തുക തിരിച്ചുനൽകും.സർക്കാർ…

Read More

സ്വത്ത് നല്‍കിയില്ല,മകന്‍ അച്ഛന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.

ബെംഗളൂരു : സ്വത്ത് തർക്കത്തെ തുടർന്നു പിതാവിന്റെ കണ്ണുകൾ മകൻ ചൂഴ്ന്നെടുത്തു. ബനശങ്കരി ശാകംബരി നഗർ  നിവാസിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ പരമേശിനെയാണ് (66) ആക്രമിച്ചത്. ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് മകനും ബിസിനസുകാരനുമായ ചേതനെ(42) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളിൽ മൂത്തവനായ ചേതൻ, സ്വത്ത് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതെ തുടർന്ന് രണ്ടു ദിവസം മുന്‍പ്  രാവിലെ ചേതന്റെ വീട്ടിലെത്തിയ പരമേശ്,തന്നോട് ഇത്തരം സമ്മർദങ്ങളൊന്നും വേണ്ടെന്നു പറഞ്ഞു. അൽപ സമയത്തിനകം വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിന്നിലൂടെ…

Read More
Click Here to Follow Us