സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വണ്ടികള്‍ നല്‍കില്ല;ഓല,ഊബർ തുടങ്ങിയ വെബ് ടാക്സികള്‍ ഉപയോഗിച്ചതിനു ശേഷം ബില്‍ സമര്‍പ്പിച്ചാല്‍ മതി.

ബെംഗളൂരു: സർക്കാരിന്റെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർക്ക് വെബ്ടാക്സികൾ ഏർപ്പെടുത്തുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കർണാടക ചീഫ് സെക്രട്ടറി എം.ടി വിജയഭാസ്കർ ഗതാഗതവകുപ്പിന് സമർപ്പിച്ചു.നിലവിൽ 5000 സ്വകാര്യ വാഹനങ്ങളാണ് വിവിധ വകുപ്പുകൾക്കായി വാടക അടിസ്ഥാനത്തിൽ ഓടുന്നത്. പ്രതിവർഷം ഏകദേശം 100 കോടിരൂപ വാടക ഇനത്തിൽ സർക്കാരിന് ചെലവ് വരുന്നുണ്ട്. 25,000 രൂപ വരെ ഓരോ വാഹനത്തിനു മാത്രമായി പ്രതിമാസം ചെലവ് വരുന്നുണ്ട്.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ഓല, ഊബർ തുടങ്ങിയ വെബ് ടാക്സികളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ബിൽ സഹിതം സമർപ്പിച്ചാൽ തുക തിരിച്ചുനൽകും.സർക്കാർ വാഹനങ്ങൾ ഉള്ള വകുപ്പിൽ പോലും ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായി  ആരോപണം ഉയർന്നിരുന്നു. 44,000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചതോടെയാണ് അധികച്ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചീഫ് സെക്രട്ടറിക്ക് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts