ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ട് തൊഴിലാളികളുടെ വക മൂന്നുകോടി രൂപ

തിരുവനന്തപുരം: ചോര നീരാക്കി സമ്പാദിച്ച വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍.

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച തുക ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

പ്രളയകാലത്ത് കേരളമൊട്ടാകെ കൈയുംമെയ്യും മറന്ന് രാപ്പകല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാവുകയും ദുരിതാശ്വാസത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിന് സഹായിക്കുകയും വ്യക്തിപരമായും പണമായും സാധന സാമഗ്രികളായും തങ്ങളാല്‍ കഴിയും വിധം ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു.

അതിനു പിന്നാലെയാണ് ചുമട്ടുതൊഴിലാളികള്‍ ഇത്രയും തുക സമാഹരിച്ച് നല്‍കിയതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയായ 7 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts