ഏഷ്യന്‍ ഗെയിംസ്: ചരിത്രം തിരുത്തി ഇന്ത്യ; മെഡല്‍ നിലയില്‍ എട്ടാമത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ ബോക്സിംഗ് 49 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍ സ്വര്‍ണം നേടിയതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 15 ആയി ഉയര്‍ന്നു.

നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ദുസ്മാടോവിനെയാണ് അമിത് പംഗല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം മെഡല്‍ നേട്ടമാണ് ഇന്ത്യയുടേത്. 15 സ്വര്‍ണം, 23 വെള്ളി, 29 വെങ്കലം ഉള്‍പ്പടെ ഇതുവരെ 67 മെഡലുകള്‍ സ്വന്തമാക്കി.

2010 ഗ്വാങ്ഷു ഗെയിംസില്‍ 65 മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. മത്സരങ്ങള്‍ ഇനിയുമുള്ള സാഹചര്യത്തില്‍ മെഡല്‍ നില ഉയരുമെന്നും പ്രതീക്ഷയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts