ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷന്റെകീഴിൽ വരുന്ന സക്ലേശ്പുർ- സുബ്രഹ്മണ്യറോഡ് മേഖലകളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി.
ഈ മാസം 15 വരെ ഇതുവഴിയുള്ള തീവണ്ടികൾ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഈ തീവണ്ടിയിൽ നാട്ടിൽ പോകാനിരുന്ന മലയാളികൾ മറ്റു മാർഗങ്ങൾ തേടേണ്ടിവരും.
16517/16523-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലെ സർവീസുകളും 16511/16513-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിന്നാല് തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.
കണ്ണൂരിൽനിന്ന് പുറപ്പെടുന്ന 16512/16514-ാം നമ്പർ കണ്ണൂർ/കാർവാർ – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് തീയതികളിലെ സർവീസുകളും 16518/16524-ാം നമ്പർ കണ്ണൂർ/ കാർവാർ – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് സെപ്റ്റംബർ ആറ്്, ഏഴ്, എട്ട്, പതിമ്മൂന്ന്, പതിന്നാല്, പതിനഞ്ച് തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ തീവണ്ടി
ചില തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 16575-ാം നമ്പർ യശ്വന്തപുര – മംഗളൂരു ജങ്‌ഷൻ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, നാല്, ആറ്്, ഒമ്പത്, പതിനൊന്ന്, പതിമ്മൂന്ന് തീയതികളിൽ ഹാസനും മംഗളൂരു ജങ്‌ഷനുമിടയിൽ സർവീസ് നടത്തില്ല. 16515-ാം നമ്പർ യശ്വന്തപുര – കാർവാർ എക്സ്പ്രസ് സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട്, പതിന്നാല് തീയതികളിൽ ഹാസനും കാർവാറിനുമിടയിൽ സർവീസ് നടത്തില്ല. 16576-ാം നമ്പർ മംഗളൂരു ജങ്‌ഷൻ – യശ്വന്തപുര എക്സ്പ്രസ് സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട്, പതിന്നാല് തീയതികളിൽ മംഗളൂരു ജങ്‌ഷനും ഹാസനുമിടയിൽ സർവീസ് നടത്തില്ല. 15516-ാം നമ്പർ കാർവാർ – യശ്വന്തപുര എക്സ്പ്രസ് സെപ്റ്റംബർ നാല്, ആറ്്, എട്ട്, പതിനൊന്ന്, പതിമ്മൂന്ന്, പതിനഞ്ച് തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവീസ് നടത്തില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.