ഇത് കള്ളന്മാരുടെ ബെംഗളൂരു സ്റ്റൈല്‍!ബസ്സല്ല ബസ്‌ സ്റ്റോപ്പ്‌ തന്നെ അടിച്ചുമാറ്റുന്ന വൈദഗ്ദ്യം ഇവിടത്തെ കള്ളന്മാര്‍ക്ക് മാത്രം.

ബെംഗളൂരു : കവർച്ചകൾ പതിവായ നഗരത്തിൽ ബസ് സ്റ്റോപ്പ് പൊക്കിക്കൊണ്ടുപോയ മോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്. ന്യൂ ബിഇഎൽ റോഡിലെ ബിബിഎംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം പൊളിച്ചുകൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരുടെ മുഖം വ്യക്തമായിട്ടുണ്ട്. ബിബിഎംപിയുടെ പുതിയ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള പഴയ കാത്തിരുപ്പ് കേന്ദ്രമാണ് ഇരുമ്പ് തൂണും മേൽക്കൂരയും അടക്കം മോഷ്ടിച്ചത്. രണ്ടു മാസം മുൻപ് നന്ദിനി ലേഔട്ടിലെ ബസ് സ്റ്റോപ്പും സമാനരീതിയിൽ കവർന്നിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

മുന്‍പ് എ ടി എം മെഷീന്‍ ആണെന്ന് കരുതി ബാങ്കില്‍ സ്ഥാപിച്ച മറ്റൊരു മെഷീന്‍ മൊത്തമായി എടുത്തു കൊണ്ടുപോയ വിഷയവും മുന്‍പ് നഗരത്തില്‍ ഉണ്ടായതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts