അങ്ങനെ അവന്‍ തിരിച്ചെത്തുകയാണ് സുഹൃത്തുക്കളേ; ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ

ഇന്ത്യന്‍ വിപണിയില്‍ താത്കാലികമായി തിരിച്ചെത്തി ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ബിജിഎംഐ 2.5 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഈ ജനപ്രിയ ഗെയിമിന് മൂന്ന് മാസത്തേക്കാണ് നിരോധനം നീക്കിയിരിക്കുന്നത്.

ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് പബ്ജി മൊബൈല്‍ നിരോധിച്ചതോടെ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിം ആണ് ബിജിഎംഐ. ഇന്ത്യക്കു വേണ്ടി പബ്ജിയെ റീ ബ്രാന്‍ഡ് ചെയ്ത പതിപ്പായിരുന്നു ഇത്. പുതിയ പതിപ്പില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ബിജിഎംഐ പല നിയന്ത്രണങ്ങളും ഗെയിമില്‍ വരുത്തിയിട്ടുണ്ട്. മൂന്നുമാസത്തോളം ബിജിഎംഐ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.ഒരു പുതിയ മാപ്പും പുതിയ ഇന്‍-ഗെയിം ഇവന്റുകളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ദിവസത്തില്‍ മൂന്ന് മണിക്കൂറും മുതിര്‍ന്നവര്‍ക്ക് ആറ് മണിക്കൂറും മാത്രമായിരിക്കും ഗെയിം കളിക്കാന്‍ സാധിക്കുക. ആളുകളെ ഷൂട്ട് ചെയ്യുമ്പോള്‍ രക്തം ചിതറുന്നത് പച്ച, മഞ്ഞ നിറങ്ങളിലായിരിക്കും. അതേസമയം പുതിയ പതിപ്പില്‍ ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts