സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ ടയറിനുള്ളിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെടുത്തു!

ബെംഗളൂരു: സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ബല്ലാരിയിലെ ബി.ജെ.പി., കോൺഗ്രസ് നേതാക്കളുടെ അനുയായികളുടെ വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അനുയായി രാജു, കോൺഗ്രസ് എം.എൽ.എ. ബി. നാഗേന്ദ്രയുടെ അനുയായി ആരിസ് സ്വാമി എന്നിവരുടെ വീടുകളിലും കോൺഗ്രസ് നേതാവ് സൂര്യനാരായണറെഡ്ഡിയുടെ ഓഫീസിലും റെയ്ഡ് നടന്നു.

ജനതാദളിൽനിന്നു കോൺഗ്രസിലെത്തിയ നേതാവാണ് സൂര്യനാരായണറെഡ്ഡി. റെയ്ഡിൽ ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാംഘട്ട വോട്ടെടുപ്പിനുമുമ്പായി ആദായനികുതി വകുപ്പ് റെയ്ഡ് ശക്തമാക്കുമ്പോൾ ടയറിനുള്ളിൽനിന്നു ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻപ്രചാരം നേടി. കഴിഞ്ഞദിവസം ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്കും ഭദ്രാവതിയിലേക്കും വാഹനത്തിൽ കൊണ്ടുപോയ പണമാണ് പിടികൂടിയത്. കണക്കിൽപ്പെടാത്ത 2.3 കോടി രൂപയാണ് ഇത്തരത്തിൽ അധികൃതർ കണ്ടെത്തിയത്. വാഹനത്തിൽ സൂക്ഷിച്ച ടയറിനുള്ളിലായിരുന്നു നോട്ടുകെട്ടുകൾ. ടയർ കുത്തിപ്പൊളിച്ച് നോട്ടുകെട്ടുകൾ പുറത്തെടുക്കുകയായിരുന്നു. 2000 രൂപാ നോട്ടിന്റെ കെട്ടുകളാണ് പിടികൂടിയത്.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

വിവിധ സ്ഥലങ്ങളിലായി ശനിയാഴ്ച നടന്ന റെയ്ഡിൽ 4.5 കോടി രൂപ കണ്ടെടുത്തതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. മാണ്ഡ്യ, ഹാസൻ, മൈസൂരു എന്നിവിടങ്ങളിൽ കോൺഗ്രസ്, ജനതാദൾ- എസ്. നേതാക്കളുടെയും അനുയായികളുടെയും വീടുകളിൽ റെയ്ഡ് നടത്തിയത് നേതാക്കളുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us