ബൈക്കോടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ബെംഗളൂരു: കോലാർ ശ്രീനിവാസപുര സ്വദേശി ഗംഗാധറിന്റെ പാന്റ്‌സിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ വാങ്ങിയത് 17-നാണ്. വാങ്ങിയതിന് പിറ്റേ ദിവസമാണ് സംഭവം നടന്നത്. ബൈക്കോടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു.

ഉച്ചയ്ക്ക് 12.30-ഓടെ തരബഹള്ളിക്ക് സമീപമെത്തിയപ്പോഴാണ് മൊബൈൽ ഫോൺ അമിതമായി ചൂടായി പൊട്ടിത്തെറിച്ചത്. ഹോസ്‌കോട്ടയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനായ ഗംഗാധർ വോട്ടുചെയ്യാൻപോകുമ്പോഴായിരുന്നു അപകടം. ബൈക്കിൽനിന്ന് റോഡിലേക്കുവീണ ഗംഗാധറിനെ പ്രദേശവാസികൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നേരിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്. ബൈക്കിൽനിന്ന് വീണതിനാൽ കാലിലും പരിക്കേറ്റു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

കീശയിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കമ്പനി അധികൃതർക്കും വിതരണക്കാരനുമെതിരേ പോലീസ് കേസെടുത്തു. 17-നാണ് ഹൊസ്‌കോട്ടയിലെ കടയിൽനിന്നു 15,249 രൂപ വിലയുള്ള വിവോ ഫോൺ ഇയാൾ വാങ്ങിയത്. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങൾ പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവത്തിൽ വിവോ കമ്പനി അധികൃതർ വിശദമായ അന്വേഷണം ആരംഭയിച്ചതായും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts