ശിവാനന്ദ സർക്കിൾ മേൽപ്പാലം, ആദ്യ മഴയിൽ തന്നെ കുണ്ടും കുഴിയും 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിനുശേഷം തുറന്ന ശിവാനന്ദ സർക്കിൾ മേൽപാലത്തിൽ ആദ്യമഴയിൽ തന്നെ കുണ്ടും കുഴിയും ഉണ്ടായതായി പരാതി. കഴിഞ്ഞ മാസം പകുതിയോടെ ഭാഗികമായി പാലം തുറന്നതിനു പിന്നാലെ തന്നെ ടാറിങ്ങിലെ നിരപ്പിലായ്മ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പലയിടത്തും കുഴികൾ രൂപപ്പെട്ടത്.

പാലത്തിന്റെ ജോയിന്റുകളിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾക്ക് കുലുക്കം അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടർന്ന് 2 ദിവസം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടം ഉണ്ടാകുന്നത് പതിവായി. റേസ് കോഴ്സ് റോഡിനെയും ശേഷാദ്രിപുരം റോഡിനെയും ബന്ധിപ്പിക്കുന്ന 492 മീറ്റർ നീളം വരുന്ന മേൽപാലം 39 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. പാലത്തിന്റെ തൂണുകളുടെ ഉയരക്കുറവ് കാരണം താഴെ കൂടെ കടന്നുപോകുന്ന ഭാരവാഹനങ്ങളുടെ മുകൾ ഭാഗം പാലത്തിന്റെ ബീമുകളിൽ തട്ടുന്നതും പ്രശ്നമായിരുന്നു. ഇതിനെ തുടർന്ന് ഹൈറ്റ് ബാരിയർ സ്ഥാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
[masterslider id="10"]

Related posts

Click Here to Follow Us