പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, കോഴികച്ചവട കുത്തക തകർത്തതിന്റെ പകയെന്ന സംശയം ബലപ്പെടുന്നു 

ബെംഗളൂരു: ചിക്കന്‍ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കോഴിക്കച്ചവടത്തിലെ കുത്തക ചോദ്യം ചെയ്തതിലെ പകയെന്ന സംശയം ബലപ്പെടുന്നു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അലോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണ ഇറച്ചിബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് കൂടിയുള്ള സംശയം പ്രകടിപ്പിക്കുന്നത്.

“ബെല്ലാരിയില്‍ ആറ് കോഴിക്കടകളാണ് ഉള്ളത്. ഇതെല്ലാം നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച്‌ ഈയിടെ കോഴിക്കച്ചവടം സ്വന്തമായി ആരംഭിയ്ക്കുകയായിരുന്നു പ്രവീണ്‍ നെട്ടാരു. ഇത് അവരുടെ കുത്തകയെ വെല്ലുവിളിക്കലായി. പ്രവീണിന്‍റെ സുഹൃത്തായ ദിനേഷ് ഹെഗ് ഡെ പറയുന്നു. മാത്രമല്ല, ബെല്ലാരിയില്‍ മത്സ്യക്കച്ചവടത്തിനുള്ള ലൈസന്‍സും പ്രവീണ്‍ അനുയായികള്‍ക്ക് വാങ്ങിക്കൊടുത്തതോടെ പക ഇരട്ടിച്ചതായും പറയുന്നു. ഭൂരിപക്ഷ സമുദായം പ്രവീണ്‍ നെട്ടാരുവിന്‍റെ കടയില്‍ നിന്നും കോഴിയിറച്ചി വാങ്ങിത്തുടങ്ങിയതും വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us