പാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു 

ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു.

ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്.

പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു.

ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു.

പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു.

ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

ഉദയകുമാർ പള്ളിക്കരണിയിലുള്ള സ്വകാര്യ കോളേജില്‍ എം.ബി.എ. വിദ്യാർഥിയായിരുന്നു.

കഴിഞ്ഞദിവസം ബൈക്ക് പാർക്കുചെയ്തതുമായി ബന്ധപ്പെട്ട് ഉദയകുമാറും നരേഷും തമ്മില്‍ തർക്കമുണ്ടായി.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

വാഗ്വാദത്തിനൊടുവില്‍ നരേഷിനെ ഉദയകുമാർ മർദിച്ചു.

ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts