കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്കുനേരേ ആക്രമണം; താരത്തിന്റെ മൂക്കിനും കഴുത്തിനും പരിക്ക്

ബെംഗളൂരു : കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്കുനേരേ ഒരു സംഘമാളുകളുടെ ആക്രമണം. ഞായറാഴ്ച വൈകീട്ടാണ് കഗ്ഗാളിപുരയിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ചേതനെ 20-ഓളം പേർ ആക്രമിച്ചത്.

ഈ സമയം ചേതന്റെ അമ്മയും കാറിലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് തനിക്കുനേരേ ആക്രമണമുണ്ടായതായി ചേതൻ അറിയിച്ചത്.

ചേതന്റെ മൂക്കിനും കഴുത്തിനും പരിക്കുണ്ട്. കഗ്ഗാളിപുര പോലീസ് അന്വേഷണം തുടങ്ങി. സ്കൂട്ടർ യാത്രക്കാരനുമായുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

അമ്മയുമായി ക്ഷേത്രത്തിൽ പോയശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ചേതൻ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഒരു സ്കൂട്ടർ യാത്രക്കാരൻ തന്റെ കാറിനെ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടു. കവർച്ച ലക്ഷ്യമിട്ടാണ് ഇയാൾ പിന്തുടരുന്നതെന്ന് തോന്നിയതോടെ കാർനിർത്തി ഇറങ്ങി ചോദ്യംചെയ്തു.

ഇതിനിടെയാണ് റോഡരികിൽനിന്നെത്തിയ 20-ഓളം പേർ ആക്രമിച്ചത്. ഇവർക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് ഇവരിൽനിന്ന് രക്ഷപ്പെട്ട് കഗ്ഗാളിപുര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്ന് വീഡിയോയിൽ ചേതൻ ചന്ദ്ര വ്യക്തമാക്കി.

അക്രമിസംഘം തന്റെ കാർ കേടുവരുത്തിയെന്ന് ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്. ചേതന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ രംഗത്തെത്തി.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

കന്നഡ സീരിയലുകളിൽ സജീവമായ ചേതൻ ചന്ദ്ര ഏതാനും സിനിമകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
[masterslider id="10"]

Related posts

Click Here to Follow Us