സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലെങ്കിൽ പുതിയതായി ഇനി വാഹനം വാങ്ങാൻ കഴിയില്ല.

ബെംഗളൂരു : പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കടുത്ത നടപടിയുമായി സർക്കാർ.

നഗരത്തിൽ സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്തവർ വാഹനം വാങ്ങേണ്ടതില്ലെന്ന് സർക്കാർ.

പാർക്കിംഗ് സൗകര്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ വാഹനം വാങ്ങാൻ കഴിയുകയുള്ളൂ.

റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കുകളും നിരവധിയാണ്.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

ഇത് ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനവുമായി സർക്കാർ മുന്നോട്ട് വന്നത്.

പച്ചക്കറി പലചരക്കു വാഹനങ്ങളുമായി നഗരത്തിന് പുറത്തു നിന്നെത്തുന്നവർ ട്രക്കുകളും ലോറികളും പൊതു നിരത്തിൽ നിർത്തിയിടാൻ പാടില്ല.

മാർക്കറ്റുകളും അവയുടെ ഗോഡൗണുകളും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റണം എന്നും നിർദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us