പ്രധാനമന്ത്രി ചരിത്രം തിരുത്താനുള്ള ശ്രമത്തിൽ; പിണറായി വിജയൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വി.ഡി സവർക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത് സംഘപരിവാർ ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ ഇന്ന്, സ്വാതന്ത്ര്യ സമരത്തിന്‍റെ അവകാശികളാകാൻ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ, “‘ഡൽഹിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരാളുടെ പേര് പരാമർശിക്കുന്നത് നാം കേട്ടു. അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നതാണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ വലിയതോതിലുള്ള പ്രത്യേകത എന്താണ്? സ്വാതന്ത്ര്യ സമരഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പ് എഴുതിക്കൊടുത്തു എന്നതാണ്. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തിനെ…

Read More

സിപിഎം നേതാവിന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് സിപിഎം പ്രാദേശിക നേതാവിന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷാജഹാന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More

ദലിത് വിദ്യാർഥിയുടെ മരണത്തിൽ രാജിവച്ച് എംഎൽഎ

ജയ്പുർ: അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ പനചന്ദ് മേഘ്‌വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (15-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1206 റിപ്പോർട്ട് ചെയ്തു.   1653  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 9.62% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1653 ആകെ ഡിസ്ചാര്‍ജ് : 3981825 ഇന്നത്തെ കേസുകള്‍ : 1206 ആകെ ആക്റ്റീവ് കേസുകള്‍ : 10475 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40147 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

എല്ലായിടത്തും നടക്കുന്ന സംഭവം; ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അശോക് ഗെലോട്ട്

ജലോർ: ജലോറിൽ അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെലോട്ടിന്റെ പ്രതികരണം. “ഇതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവമല്ലേ. പത്രവും ടി.വി യും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ സംഭവത്തെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പ്പൂരിലാണെങ്കിലും, ജലോറിലാണെങ്കിലും. പ്രതിപക്ഷത്തിരിക്കുന്നിടത്തോളം കാലം ബി.ജെ.പി ഇതൊരു പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തു തന്നെയാണെങ്കിലും ഈ…

Read More

ആരും പട്ടിണികിടക്കാത്ത ഇന്ത്യക്കായി പോരാടും; മമത ബാനർജി

കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തിൽ തന്‍റെ സങ്കൽപ്പത്തിലെ ഇന്ത്യയെക്കുറിച്ച് ട്വീറ്റ് ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പട്ടിണിയില്ലാത്ത, സ്ത്രീസുരക്ഷയുള്ള രാജ്യമാണ് തന്‍റെ സ്വപ്നമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയ്ക്കെതിരെ ഉയർന്നു വരുന്ന പ്രതിപക്ഷ ഐക്യത്തിന്‍റെ തലപ്പത്ത് മമത എത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് മമതയുടെ പരാമർശം. “ആരും പട്ടിണികിടക്കാത്ത, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കാണുന്ന, ജനങ്ങളെ വിഭജിക്കുന്ന ശക്തികളില്ലാത്ത ഒരു രാജ്യമാണ് എന്‍റെ സ്വപ്നം. അത്തരമൊരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വപ്നം കണ്ട…

Read More

പതാക ഉയർത്തി ബെംഗളൂരുവിലെ ഈദ്ഗാ മൈതാനവും

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു. ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ…

Read More

ആംഗ്യഭാഷയിൽ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

ദേശീയഗാനത്തിന്‍റെ ആംഗ്യഭാഷാ ആവിഷ്കാരവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. രാജ്യം അതിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, അമിതാഭ് ബച്ചനാണ് ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തുള്ള ഈ വീഡിയോ പങ്കുവെച്ചത്. കല, കായികം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് മുന്നോട്ട് വന്നു. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നാണ് അവർ ഗാനം ആലപിക്കുന്നത്. ഒരു സംഘം ദേശീയഗാനം ആലപിക്കുമ്പോൾ, ബച്ചനും കുട്ടികളും ഒരുമിച്ച് ആംഗ്യഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേർ ഇതിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കൊച്ചുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ,…

Read More

വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷത്തിന് ശേഷം കണ്ടെടുത്തു

ഓപ്പറേഷന്‍ മേഘദൂതിനിടെ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെടുത്തത്. 1984 മെയ് 29ന് ഓപ്പറേഷൻ മേഘദൂതിനിടെയുണ്ടായ ഹിമപാതത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. സൈനികന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സൈന്യം അറിയിച്ചു. സിയാച്ചിനിലെ പഴയ ബങ്കറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. ചന്ദർ ശേഖറിനൊപ്പം മറ്റൊരു സൈനികന്‍റെ മൃതദേഹവും കണ്ടെത്തി. ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ 38 വർഷമായി ധീരനായ സൈനികനായ ചന്ദർ ശേഖറിനെക്കുറിച്ച്…

Read More

ആദ്യ വനിതാ ഐപിഎല്‍ 2023 മാർച്ചിൽ സംഘടിപ്പിച്ചേക്കും

2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും. 2018 മുതൽ ഐപിഎൽ സമയത്ത് വനിതാ ടി20 ചലഞ്ച് ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം 2021ലെ ടൂർണമെന്റ് റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ച ടൂർണമെന്റ് നിരവധി…

Read More
Click Here to Follow Us