കർണാടക സർക്കാർ സ്ത്രീസുരക്ഷാകാര്യങ്ങൾ അവഗണിക്കുന്നു; മേനകാ ഗാന്ധി.

ബെംഗളൂരു: കർണാടക സർക്കാർ സ്ത്രീസുരക്ഷാകാര്യങ്ങൾ അവഗണിക്കുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ ട്വീറ്റ്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഊബർ വെബ്ടാക്സി ബുക്ക് ചെയ്ത സ്ത്രീയെ ട്രിപ് റദ്ദാക്കാനായി ഡ്രൈവർ വിളിച്ചു ഭീഷണിപ്പെടുത്തിയതായുള്ള വാർത്ത പടർന്നതിനെ തുടർന്നാണു മന്ത്രിയുടെ ട്വീറ്റ്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

വെബ്ടാക്സികളുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ മൂന്നാമത്തെ പരാതിയാണിതെന്നും ഈ കമ്പനികൾക്കെതിരെകൂടി ക്രിമിനൽ നിയമം ഇത്തരം സംഭവങ്ങളിൽ ചുമത്തണമെന്നും മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ടാക്സി കമ്പനികൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു നേരത്തേ ഇവർ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കു കത്തെഴുതിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts