വിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് നൽകുന്നതിൽ അവ്യക്തത; വാട്ടാൽ നാഗരാജ് കുതിരപ്പുറത്തു യാത്രചെയ്തു പ്രതിഷേധിച്ചു…

ബെംഗളൂരു: ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കു സൗജന്യ ബസ് പാസ് നൽകുന്നതു സംബന്ധിച്ചു വ്യക്തത വരുത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ തെരുവിലിറങ്ങി. എഐഡിഎസ്ഒ, എഐഡിവൈഒ, എഐഎംഎസ്എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്നു.

ഒട്ടേറെ കന്നഡ അനുകൂല സംഘടനകളും ഇവർക്കു പിന്തുണയേകി. ബെംഗളൂരുവിൽ കന്നഡ വാട്ടാൽപക്ഷ നേതാവ് വാട്ടാൽ നാഗരാജ് കുതിരപ്പുറത്തു യാത്രചെയ്തു പ്രതിഷേധിച്ചു. യാത്രാസൗജന്യം പ്രഖ്യാപിക്കാൻ വൈകുന്നതു വിദ്യാർഥികളുടെ പാസ് വിതരണത്തെയും ബാധിച്ചു. കഴിഞ്ഞ വർഷത്തെ പാസ് ഉപയോഗിച്ച് ഈ മാസം 31 വരെ വിദ്യാർഥികൾക്കു യാത്രചെയ്യാമെന്നു ബിഎംടിസി അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം പ്രവേശനം ലഭിച്ച വിദ്യാർഥികൾ ഒരുപാസും കൈവശമില്ലാത്തതിനാൽ മുഴുവൻ തുക നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts