ആംഗ്യഭാഷയിൽ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

ദേശീയഗാനത്തിന്‍റെ ആംഗ്യഭാഷാ ആവിഷ്കാരവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. രാജ്യം അതിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, അമിതാഭ് ബച്ചനാണ് ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തുള്ള ഈ വീഡിയോ പങ്കുവെച്ചത്. കല, കായികം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് മുന്നോട്ട് വന്നു.

ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നാണ് അവർ ഗാനം ആലപിക്കുന്നത്. ഒരു സംഘം ദേശീയഗാനം ആലപിക്കുമ്പോൾ, ബച്ചനും കുട്ടികളും ഒരുമിച്ച് ആംഗ്യഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേർ ഇതിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കൊച്ചുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ, എല്ലി അവ്റാം, മനീഷ് പോൾ എന്നിവരും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts