കൂടുതൽ ആഡംബര ബസുകളുമായി കേരളത്തിലേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ ഒരുങ്ങി കർണാടക ആർടിസി

bus stand

ബെംഗളൂരു: നഗരത്തിൽ പുതിയ 40 മൾട്ടി ആക്സിൽ എസി ബസുകൾ എത്തുന്നതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിക്കാൻ കർണാടക ആർടിസി.

നിലവിലുള്ള ഐരാവത് മൾട്ടി ആക്സിൽ എസി ബസുകൾക്കു പകരമാണു പുതിയ ബസുകൾ വാങ്ങുന്നത്.

പുതിയ എസി സ്ലീപ്പർ ബസുകൾ വരുന്നതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള റൂട്ടുകളിലേക്കു സീറ്റർ ബസുകൾക്കു പകരം ഇവ സർവീസ് ആരംഭിക്കും.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

നിലവിൽ മൾട്ടി ആക്സിൽ സ്ലീപ്പർ സർവീസായ അംബാരി ഉത്സവ് തൃശൂർ, എറണാകുളം റൂട്ടുകളിലാണ് ഓടുന്നത്. നോൺ എസി സ്ലീപ്പർ സർവീസായ ‘പല്ലക്കി’ തൃശൂർ റൂട്ടിലും ഓടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts