ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌ വേയിൽ ഇനി ചീറിപാഞ്ഞാൽ പിടിവീഴും; ഉടൻ സജ്ജമാകും 60 എഐ ക്യാമറകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌ വേയിൽ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിക്കുന്നത് മാസാവസാനത്തോടെ പൂർത്തിയാകും.

ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ വിഭാഗം എഡിജിപി അലോക് കുമാർ ഇന്ന് പരിശോധന നടത്തും.

3.63 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി 60 ക്യാമറകൾ സ്ഥാപിക്കുന്നത്. അപകടങ്ങൾ പതിവായ 5 ഇടങ്ങളിൽ നേരത്തേ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

അതോടെ അവിടങ്ങളിലെ നിയമലംഘനങ്ങൾ കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് കൂടുതലിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

അമിതവേഗം, ലെയ്ൻ ലംഘിക്കൽ, വൺവേ തെറ്റിക്കൽ എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്കിടയാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts