ആളില്ലാതെ സർവീസ് നടത്തി കേരള ആർടിസിയുടെ നവകേരള ബസ്; കാരണങ്ങൾ ഇത്

bus

ബെംഗളൂരു: ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവും കാരണം കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് ഗരുഡ പ്രീമിയം ബസിനെ (നവകേരള ബസ്) ഏറ്റെടുക്കാതെ യാത്രക്കാർ.

ഈ മാസം 5ന് സർവീസ് തുടങ്ങിയ ബസിൽ ആദ്യ ദിവസങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സീറ്റുകൾ കാലിയായാണ് സർവീസ്.

26 സീറ്റുകൾ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളിൽ യാത്രക്കാർ കയറിയാൽ ടിക്കറ്റിനത്തിൽ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്.

  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.30നാണ് ബെംഗളൂരുവിലെത്തേണ്ടത്. തിരിച്ച് 2.30നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10നു കോഴിക്കോടെത്തുന്ന തരത്തിലാണ് നിലവിലെ സമയക്രമം.

ഗതാഗതക്കുരുക്കിൽപെട്ട് ബസ് ബെംഗളൂരുവിലും തിരിച്ച് കോഴിക്കോട്ടും എത്താൻ വൈകുന്നത് പതിവാണ്. പുലർച്ചെ ആരംഭിക്കുന്ന ബസിൽ കയറാൻ ദൂരെ പ്രദേശങ്ങളിൽ നിന്നുള്ളവർ 2 മണിക്കൂർ നേരത്തെയെങ്കിലും വീടുകളിൽ നിന്ന് പുറപ്പെടണം.

  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

തിരിച്ച് കോഴിക്കോട് എത്തുമ്പോൾ അർധരാത്രിയാകുന്നതോടെ തുടർയാത്രയും ബുദ്ധിമുട്ടാണ്. കോഴിക്കോട്ടു നിന്ന് രാവിലെ 6ന് പുറപ്പെടുന്ന തരത്തിലാക്കിയാൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകും. ഒറ്റബസ് ഉപയോഗിച്ചുള്ള സർവീസായതിനാൽ ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസ് രാത്രിയാക്കുന്നതിനും സാങ്കേതികമായ തടസ്സമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
[masterslider id="10"]

Related posts

Click Here to Follow Us