മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ.

തട്ട പൊങ്ങലടി മഞ്ജുഭവനത്തിൽ ബാബുരാജിന്റെ മകൻ അരുൺ ബാബു (28)-നെ ബെംഗളൂരു അൽസൂരിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11-ന് വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ വിവരം ഇല്ല.

കന്നട സ്വദേശിനിയായ ഭാര്യ ഗൗതമി ഹോം നഴ്സായി ജോലിചെയ്യുകയാണ്. ഒരു വർഷം മുമ്പായിരുന്നു വിവാഹം.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിൽ എത്തിച്ചു.

സംഭവത്തിൽ ദുരൂഹത ഉള്ളതായി വീട്ടുകാർ കൊടുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്ന് പരാതിയിൽ പറയുന്നു.

നാട്ടിൽ നിന്ന് ബന്ധുക്കൾ ബെംഗളൂരുവിൽ എത്തിയപ്പോഴേക്കും പോസ്റ്റ്മാർട്ടം നടത്തിയിരുന്നു.

ദുരൂഹത ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തും. അമ്മ: മഞ്ജു. സഹോദരി: അരുണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us