ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി; കാർ ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് റോഡിൽ കളിക്കുകയായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം.

അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു.

മുരുഗേശപാളയ കളപ്പ ലേഔട്ടിൽ താമസിക്കുന്ന താമറെ കണ്ണൻ്റെ മകൻ ആരവ് (5) ആണ് മരിച്ചത്.

സംഭവത്തിൽ മറ്റൊരു കുട്ടി ധനരാജ് (5) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ദേവരാജിനെ (18) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

ഞായറാഴ്ച രാവിലെ ഡ്രൈവർ ദേവരാജിൻ്റെ പിതാവ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് പോകാനായി സുഹൃത്തിൻ്റെ കാർ കൊണ്ടുവന്നിരുന്നു.

വീട്ടിലുള്ളവരെല്ലാം പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ഈ സാഹചര്യത്തിൽ, കാർ വൃത്തിയാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

ഇതനുസരിച്ച് ദേവരാജ് രാവിലെ 10.30 ഓടെ കാർ കഴുകിയ ശേഷം കാറിൻ്റെ വൈപ്പറുകൾ വൃത്തിയാക്കാൻ കാർ സ്റ്റാർട്ട് ചെയ്തു.

ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടി സാഹചര്യത്തിൽ കാർ പെട്ടെന്ന് മുന്നോട്ട് നീങ്ങി,

കാർ വീടിന് എതിർവശത്തെ റോഡിൽ കളിച്ചുകൊണ്ടിരുന്ന ആരവ്, ധനരാജ് എന്നിവരെ ഇടിക്കുകയായിരുന്നു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഒപ്പം മുന്നോട്ട് പോയി വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോ ആറോ ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ ആരവ് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുകയായിരുന്നു.

ധനരാജിൻ്റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts