നഗരത്തിൽ 2,000 മഴക്കുഴികൾ നിർമിക്കാനൊരുങ്ങി ജല അതോറിറ്റി

ബെംഗളൂരു : കനത്ത ജലക്ഷാമത്തിൽനിന്ന് പാഠമുൾക്കൊണ്ട് നഗരത്തിൽ മഴക്കുഴികൾ നിർമിക്കാനുള്ള പദ്ധതിയുമായി ജലഅതോറിറ്റി (ബി.ഡബ്ല്യു.എസ്.എസ്.ബി.).

ജൂൺ അവസാന ആഴ്ചയോടെ 2,000 മഴക്കുഴികൾ കുഴിക്കാനാണ് തീരുമാനം. 1,000 മഴക്കുഴികൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. മറ്റുള്ളവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.

10 മുതൽ 14 മീറ്റർവരെയാണ് ഒരോ മഴക്കുഴിയുടേയും ആഴം. മഴക്കുഴികളുണ്ടാക്കുന്നതോടെ നഗരത്തിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!

ഒരോ സോണുകളിലും അതത് എക്സിക്യുട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് മഴക്കുഴികൾ കുഴിക്കുന്നത്. എട്ടുമുതൽ പത്തുവരെ തൊഴിലാളികളടങ്ങിയ സംഘത്തെ ഒരോ മേഖലയിലും നിയോഗിച്ചിട്ടുണ്ട്.

മഴക്കുഴികൾ നിർമിക്കുന്നതിനുസരിച്ച് കോൺക്രീറ്റ് റിങ്ങുകൾ ഇറക്കുന്നതാണ് രീതി. ഇതോടെ കുഴി ഇടിഞ്ഞുതാഴാനുള്ള സാധ്യത ഒഴിവാകും.

കുഴികൾക്ക് ചുറ്റും സുരക്ഷാവേലിയും നിർമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us