തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് എം.എ.ബേബി

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് സി.പി.ഐ.എം നേതാവ് എം.എ ബേബി. തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി നീക്കത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ എം.എ ബേബി വിമർശിച്ചത്. തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും 10 വർഷം കേരളത്തിന്‍റെ ധനമന്ത്രിയായിരുന്ന ഐസക്കിനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (12-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  2032 റിപ്പോർട്ട് ചെയ്തു. 1686 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.63% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1686 ആകെ ഡിസ്ചാര്‍ജ് : 3977541 ഇന്നത്തെ കേസുകള്‍ : 2032 ആകെ ആക്റ്റീവ് കേസുകള്‍ : 10395 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 40139 ആകെ പോസിറ്റീവ് കേസുകള്‍ : 4028117…

Read More

‘അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയത് നഗ്നമായ ദേശവിരുദ്ധത’

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ഇന്ത്യയിലുടനീളം നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടി കേരള സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അഴിമതി ലക്ഷ്യമിട്ട് നഗ്നമായ ദേശവിരുദ്ധതയാണ് സർക്കാർ നടത്തിയത്. വീടുകളിൽ പതാക ഉയർത്താൻ സ്കൂളുകൾ വഴി കുട്ടികൾക്ക്, പണം വാങ്ങി നൽകാൻ സർക്കാർ കുടുംബശ്രീയെ അണ് ചുമതലപ്പെടുത്തിയത്. മിക്ക സ്കൂളുകളിലും പതാക എത്തിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വികലവും മോശപ്പെട്ടതുമായ കൊടികളാണ് കുടുംബശ്രീ നൽകിയിരിക്കുന്നത്. പതാക ലഭിച്ച സ്കൂളുകൾ കുട്ടികൾക്ക് വിതരണം ചെയ്യാതെ കുടുംബശ്രീ മിഷനിലേക്ക് അവ തിരിച്ചയച്ചു. പല സ്കൂളുകളിലും പതാക…

Read More

ജീവനക്കാരുടെ വീഴ്ചകൾക്ക് ബവ്റിജസ് കോർപറേഷൻ ഈടാക്കുന്ന പിഴത്തുക കുറച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ വീഴ്ചകൾക്ക് ബിവറേജസ് കോർപ്പറേഷൻ ഈടാക്കുന്ന പിഴ കുറച്ചു. 1000 ഇരട്ടി പിഴ എന്നത് 300 ഇരട്ടിയായാണ് കുറച്ചത്. എംആർപിയിൽ കൂടുതൽ തുക ഈടാക്കിയാൽ കൂടുതലായി ഈടാക്കുന്ന തുകയുടെ 1000 മടങ്ങ് പിഴ ജീവനക്കാരിൽനിന്ന് ഈടാക്കുമായിരുന്നു. ഒരു ബ്രാൻഡ് ഒഴിവാക്കി മറ്റൊരു ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, വില വ്യത്യാസത്തിന്‍റെ 1000 മടങ്ങാണ് പിഴ. എംആർപിയെക്കാൾ കൂടുതൽ പണം വാങ്ങിയ ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന തുകയുടെ ആയിരം മടങ്ങ് പിഴ ഈടാക്കാനുള്ള ഉത്തരവ് മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ…

Read More

മന്ത്രിമാർക്ക് പരിചയക്കുറവ്: സിപിഎം വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സി.പി.എമ്മിന്‍റെ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. പക്ഷേ, മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ഓഫീസിൽ വരുന്നവരെ വിരസരാക്കുന്ന വിധത്തിൽ പെരുമാറരുത്. ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തണം. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ നിങ്ങളെ കാണാൻ…

Read More

നഗ്നഫോട്ടോഷൂട്ട്; ചോദ്യം ചെയ്യലിന് ഹാജരാകാൻ രൺവീർ സിങ്ങിന് നോട്ടീസ് 

നഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ നടൻ രൺവീർ സിങ്ങിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഈ മാസം 22ന് ചെംമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. പൊലീസ് നേരിട്ട് നടന്‍റെ വീട്ടിലെത്തിയെങ്കിലും താരം മുംബൈയിലില്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് താരത്തിനെതിരെ പരാതി നൽകിയത്.  രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ടും തുടർന്ന് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ച താരത്തിന്‍റെ ഫോട്ടോഷൂട്ട് ഒരു മാഗസിനു വേണ്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ…

Read More

കാറ് മാറി! സ്വന്തം കാറെന്ന് കരുതി മറ്റൊരു കാറെടുത്തു, പിന്നാലെ അപകടം

കോട്ടയം: ബാറിൽ നിന്ന് മദ്യലഹരിയിൽ ഇറങ്ങിയ ആൾ സ്വന്തം കാറാണെന്ന് കരുതി വഴിയിൽ കണ്ട മറ്റൊരു കാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ കാർ വഴിയരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി ചോറ്റാനിക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചോറ്റാനിക്കര സ്വദേശിനിയായ ആഷ്ലി ബാറിൽ നിന്ന് മദ്യപിച്ചെത്തി ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി, ബാറിന് സമീപത്തെ കടയിൽ പോയ മറ്റൊരാളുടെ കാറാണ് ഇയാൾ ഓടിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കണ്ട കാർ, തൻ്റേതെന്ന് തെറ്റിദ്ധരിച്ച് കാറിൽ കയറുകയായിരുന്നു.…

Read More

പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കോൺഗ്രസ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിടത്തിന്‍റെ പ്രധാന സ്ഥലത്ത് ദേശീയ പതാക പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Read More

ലോക ആന ദിനം: പാപ്പാന്മാരെ ഗജ് ഗൗരവ് പുരസ്‌കാരം നൽകി ആദരിക്കും

അസം, കേരളം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആന ക്യാമ്പുകളിലെ പാപ്പാൻമാരെയും സഹായികളെയും ഗജ് ഗൗരവ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. പാപ്പൻമാരും സഹായികളും മലസാർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. വെള്ളിയാഴ്ച ലോക ആനദിനത്തോടനുബന്ധിച്ച് കേരളത്തിലെ പെരിയാർ ആന സങ്കേതത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രാലയത്തിന്‍റെ പ്രോജക്ട് എലിഫന്‍റ് ഡിവിഷൻ അവാർഡ് സമ്മാനിക്കും. ബന്ദികളാക്കപ്പെട്ട ആനകളുടെ ഉടമസ്ഥർ സ്വീകരിക്കുന്ന നല്ല രീതികളും ഫീൽഡ് ഓഫീസർമാരും മുന്നിര ജീവനക്കാരും സ്വകാര്യ സംരക്ഷകരും ആന സംരക്ഷണത്തിൽ നടത്തിയ മികച്ച…

Read More

പി.രാജീവിന്റെ റൂട്ട് മാറ്റി; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രി പി രാജീവിന് അകമ്പടി സേവിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിയുടെ വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് നടപടി. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. എസ്ഐ എസ്.എസ്.സാബുരാജൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ പൊലീസ് സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജം‌ക്‌ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. എന്നാൽ,…

Read More
Click Here to Follow Us