കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആറ് മാസത്തിനു ശേഷം യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹം കഴിക്കാൻ കാമുകി സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് അവളെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട കേസിൽ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ആറ് മാസം മുമ്പ് നടന്ന സംഭവം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുറത്തുവന്നത്. ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗദഗ് താലൂക്കിലെ നാരായണപുര ഗ്രാമത്തിൽ നിന്നുള്ള മധുശ്രീ അംഗഡി (26) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സതീഷ് ഹിരേമത്തും ഇതേ ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധം മധുശ്രീയുടെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അതിനാൽ അവർ അവളെ ഗഡാഗിലുള്ള ബന്ധുക്കളോടൊപ്പം താമസിക്കാൻ അയച്ചുവെന്നും പോലീസ് പറഞ്ഞു. 2024 ഡിസംബർ 16 ന് രാത്രിയിൽ, മധുശ്രീ ബന്ധുവിന്റെ വീട് വിട്ട് അപ്രത്യക്ഷയായി.

  മൂ​ന്നാം ഭാ​ര്യ​യെ കൊലപ്പെടുത്തിയ കേസ്; 23 വ​ർ​ഷ​ത്തി​നുശേ​ഷം പ്രതി പിടിയിൽ

2025 ജനുവരി 12 ന് ബെറ്റഗേരി പോലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതായി പരാതി ലഭിച്ചു. മധുശ്രീ കാമുകനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നതായും ഇത് പതിവായി തർക്കങ്ങൾക്ക് കാരണമായതായും ഗഡാഗ് പോലീസ് സൂപ്രണ്ട് ബി.എസ്. നാമഗൗഡ പറഞ്ഞു. അന്വേഷണത്തിൽ, ഡിസംബർ 16 ന് രാത്രിയിൽ സതീഷ് മധുശ്രീയെ നാരായണപുരയ്ക്കടുത്തുള്ള ഒരു ഫാം ഹൗസിലേക്ക് കൊണ്ടുപോയി, അവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിൽ പർദ്ദ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. പിന്നീട് മധുശ്രീയുടെ ഫോണിൽ നിന്നും സതീഷിന് വന്ന ഒരു സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4000 കോ​ടി​ വിലമതിക്കുന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച് കർണാടക സ​ർ​ക്കാ​ർ

Related posts

Click Here to Follow Us