മൂ​ന്നാം ഭാ​ര്യ​യെ കൊലപ്പെടുത്തിയ കേസ്; 23 വ​ർ​ഷ​ത്തി​നുശേ​ഷം പ്രതി പിടിയിൽ

ബെംഗളൂരു : മൂ​ന്നാം ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 23 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ ഹ​ല​ധാ​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഹ​നു​മ​ന്ത് ഹു​സെ​ന​പ്പ​യാ​ണ്(75) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് ബ​ദ​ർ​ലി​യി​ലെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ന് ശേഷം ര​ണ്ടാം വിവാഹം കഴിച്ച ഇയാൾ ​മൂന്നാമതായി രേ​ണു​ക​മ്മ എന്ന സ്ത്രീയെ വി​വാ​ഹം ക​ഴി​ച്ചു.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

2002ൽ ​കു​ടും​ബ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഹ​നു​മ​ന്ത് രേ​ണു​ക​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ചാ​ക്കി​ലാക്കി ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു.

കണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ ചാ​ക്കിൽ മൃ​ത​ദേ​ഹം കണ്ടെത്തിയതിന് പിന്നാലെ ക​ണ്ട​ക്ട​ർ പൊ​ലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പൊ​ലീ​സി​ൻ്റെ കണ്ണ് വെട്ടിച്ച് ഹ​നു​മ​ന്ത് ഒ​ളി​ച്ചോ​ടി. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വിവിധ ഇടങ്ങളിലായി വ്യത്യസ്ത പേരുകളിലായി ഇയാൾ താമസിച്ച് വരികയായിരുന്നു.

അടുത്തിടെ ജ​ന്മ​ഗ്രാ​മ​മാ​യ ഹ​ലാ​ധ​ലി​ലേ​ക്ക് മ​ട​ങ്ങി. അവിടെ വെച്ച് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരിൽ ചിലർ പൊലീസിന് വിവരം നൽകുകയായിരുന്നു. പിന്നാലെ പൊലീസെത്തി ഇയാളെ അ​റ​സ്റ്റ് ചെ​യ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts