ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ല; യു​വാ​വി​നും, മാ​താ​വി​നും പൊതുമധ്യത്തിൽ പൊ​ലീ​സ് മർദ്ദനം

ബെംഗളൂരു: ബെ​ള​ഗാ​വി ചി​ക്കോ​ടി താ​ലൂ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്.

ഹൃ​ഷി​കേ​ശ് ലിം​ബി​ഗി​ദ് (28) സു​ശീ​ല​യും(48) എന്നിവർക്കാണ് പരിക്കേറ്റത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി​യി​ൽ ​നി​ന്ന് ചി​ക്കോ​ടി​യി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്നതിനിടെയാണ് സംഭവം.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ തുടർന്ന് പൊ​ലീ​സ് യുവാവിനെ ത​ട​ഞ്ഞ് നിർത്തി ചോ​ദ്യം ചെ​യ്തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

സു​ശീ​ല​യെ ച​വി​ട്ടു​ക​യും ലിം​ബി​ഗി​ദാ​ദി​ൻ്റെ ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി​യ​ശേ​ഷം ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെയ്‌തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിം​ബി​ഗി​ദാ​ദ് കു​ഴ​ഞ്ഞു​ വീണു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us