ബെംഗളൂരു : റോഡരികിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും, ബി.ജെ.പി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് നിർദേശിച്ച് കർണാടക ഹൈകോടതി.
തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടശേഷമാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഹെഗ്ഡയോട് കോടതി നിർദേശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സെയ്ഫ് ഖാൻ എന്ന ആളും കുടുംബവും ഹലേനഹള്ളിയിൽനിന്ന് തുമകൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ ഹെഗ്ഡെ അക്രമിക്കുകയായിരുന്നു.
അതെസമയം ആക്രമണത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും നെലമംഗലക്ക് സമീപം ആവർത്തിച്ച് ഹോൺ മുഴക്കിയിട്ടും കാറിന് വഴി തരാത്തതിനെ തുടർന്ന് തൻ്റെ ജീവനക്കാർ സെയ്ഫ് ഖാനെ ആക്രമിച്ചു എന്നാണ് ഹെഗ്ഡയുടെ വാദം.
സംഭവത്തിൽ സെയ്ഫ്ഖാൻ പരാതി നൽകിയതിനെ തുടർന്ന് ഗൺമാനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത പൊലീസ് ഹെഗ്ഡെക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.