മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെ​യു​ടെ അ​റ​സ്റ്റ് സ്റ്റേ ​ചെ​യ്ത് ഹൈ​കോ​ട​തി

ബെംഗളൂരു : റോ​ഡ​രി​കി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും, ബി.​ജെ.​പി നേ​താ​വു​മാ​യ അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ​ക്കെ​തി​രെ നി​ർ​ബ​ന്ധി​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് നിർദേശിച്ച് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി. ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത എ​ഫ്‌.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ജ​സ്റ്റി​സ് എ​സ്.​ആ​ർ. കൃ​ഷ്ണ​കു​മാ​റി​ൻ്റെ സിം​ഗി​ൾ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഹെഗ്ഡയോട് കോടതി നിർദേശിച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ​ കേസിനാസ്പദമായ സംഭവം. സെ​യ്ഫ് ഖാ​ൻ എന്ന ആളും കുടുംബവും ഹ​ലേ​ന​ഹ​ള്ളി​യി​ൽ​നി​ന്ന് തു​മ​കൂ​രു​വി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഹെ​ഗ്ഡെ അ​ക്ര​മി​ക്കുകയായിരുന്നു.…

Read More
Click Here to Follow Us