പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗൻ ആശുപത്രിയിൽ

ബെംഗളൂരു: പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു.

ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ അറിയിച്ചു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്.

പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി.

സംസ്ഥാന സർക്കാർ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts