വർഗീയ പരാമർശങ്ങളോടെ പ്രായപൂർത്തിയകാത്ത കുട്ടികളുടെ വീഡിയോ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പട്ടണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപദ്രവിക്കുകയും വർഗീയ പരാമർശങ്ങളുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജൂലൈ 5 ന് പുത്തൂർ കസബ ഗ്രാമത്തിലെ ബീർമലെ കുന്നിന് സമീപം ഇരിക്കുമ്പോൾ പരാതിക്കാരന്റെ മകനും അയാൾക്ക് പരിചയമുള്ള ഒരു പെൺകുട്ടിയും പ്രതികകളും തമ്മിൽ തർക്കമുണ്ടായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രതികൾ അസഭ്യം പറയുകയും അവരുടെ വീഡിയോ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ…

Read More

ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ല; യു​വാ​വി​നും, മാ​താ​വി​നും പൊതുമധ്യത്തിൽ പൊ​ലീ​സ് മർദ്ദനം

ബെംഗളൂരു: ബെ​ള​ഗാ​വി ചി​ക്കോ​ടി താ​ലൂ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്. ഹൃ​ഷി​കേ​ശ് ലിം​ബി​ഗി​ദ് (28) സു​ശീ​ല​യും(48) എന്നിവർക്കാണ് പരിക്കേറ്റത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി​യി​ൽ ​നി​ന്ന് ചി​ക്കോ​ടി​യി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്നതിനിടെയാണ് സംഭവം. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ തുടർന്ന് പൊ​ലീ​സ് യുവാവിനെ ത​ട​ഞ്ഞ് നിർത്തി ചോ​ദ്യം ചെ​യ്തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു. സു​ശീ​ല​യെ ച​വി​ട്ടു​ക​യും ലിം​ബി​ഗി​ദാ​ദി​ൻ്റെ ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി​യ​ശേ​ഷം ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെയ്‌തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിം​ബി​ഗി​ദാ​ദ് കു​ഴ​ഞ്ഞു​ വീണു.

Read More

കാറിൽ സഞ്ചരിച്ച കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു ; മു​ൻ ബി.​ജെ.​പി എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡേ​ക്ക് എ​തി​രെ കേ​സ്

ബെംഗളൂരു : ബി.​ജെ.​പി മു​ൻ എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ ഉ​ൾ​പ്പെ​ടെ നാ​ലു​​പേ​ർ​ക്കെതിരെ കേസെടുത്ത് പൊലീസ്. അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ, അ​ദ്ദേ​ഹ​ത്തി​ൻ്റെ ഗ​ൺ​മാ​ൻ, ഡ്രൈ​വ​ർ, അ​ജ്ഞാ​ത​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേസ്. കു​ടും​ബ​ത്തെ അ​ക്ര​മി​ച്ച​തി​നും കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നുമാണ് കേസെന്ന് പൊലീസ് വ്യക്തമാക്കി. ബം​ഗ​ളൂ​രു​ ഹ​ലേ​ന​ഹ​ള്ളി നി​വാ​സി​യാ​യ സെ​യ്ഫ് ഖാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നടപടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹെ​ഗ്‌​ഡെ ഉ​ൾ​പ്പെ​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലു​പേ​ർ തും​കു​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലെ സു​ട്ടാ​രി​യ കോ​ള​ജി​ന് സ​മീ​പം സെ​യ്ഫ് ഖാ​ന്റെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​മ​കു​രു​വി​ലെ ഒ​രു വി​വാ​ഹ​ത്തി​ൽ…

Read More

ലക്ഷ്യം നഗരങ്ങളിലെ ക്രമസമാധാനം; പരിശോധന ശക്തമാക്കി ആ​ന്റി-​സ്റ്റാ​ബി​ങ് സ്ക്വാ​ഡ്

ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സി​റ്റി പൊ​ലീ​സ് ആ​ന്റി-​സ്റ്റാ​ബി​ങ് സ്ക്വാ​ഡു​ക​ൾ രൂ​പ​ത്ക​രി​ച്ച് പ്രവർത്തനമാരംഭിച്ചു. ക​ഴി​ഞ്ഞ​ ദിവസം സി​റ്റി ബ​സി​ലെ വിൻഡോ സീറ്റിന് ​വേ​ണ്ടി​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാണ് പരിശോധന ശക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഗാ​ന്ധി ന​ഗ​ർ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പം കഴിഞ്ഞ ദിവസം ആ​ളു​ക​ളി​ൽ ഭീതി പരത്തുന്ന തരത്തിൽ…

Read More

നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ 17 ഡാൻസ് ബാറുകളിൽ പോലീസ് റെയ്ഡ്

ബെംഗുളരു: നിയമലംഘനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിശ്ചിത സമയത്തിനപ്പുറം തുറന്നിരിക്കൽ തുടങ്ങിയ പരാതികളെ തുടർന്ന് വ്യാഴാഴ്ച രാത്രി നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള 17 ലധികം ഡാൻസ് ബാറുകളിൽ സിറ്റി പോലീസ് റെയ്ഡ് നടത്തി. എംജി റോഡ്, ബ്രിഗേഡ് റോഡ്, കബ്ബൺ പാർക്കിലെ ഉപ്പാർപേട്ട്, അശോക് നഗർ, എസ്ജെ പാർക്ക്, ഉപ്പാർപേട്ട് പോലീസ് പരിധികളിലെ ക്ലബ് വൺ, റാംബ, ബ്രിഗേഡ് ബ്ലൂ ഓവർടൈം തുടങ്ങിയ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചില പോലീസ് പരിധികളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയത്. ഈ…

Read More

മദനിയുടെ സന്ദർശനം, കർണാടക പോലീസ് കേരളത്തിൽ

കൊല്ലം: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കൊല്ലത്ത് കര്‍ണാടക പോലീസ് സംഘം പരിശോധന നടത്തി. കേരളത്തിലേക്ക് വരുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്. കേരളത്തിലുള്ള തന്റെ പിതാവിനെ കാണാന്‍ അനുവദിക്കണമെന്നാണ് മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് കൊല്ലം അന്‍വാറശ്ശേരിയിലാണ് കര്‍ണാടക പോലീസ് പരിശോധനയ്ക്കായി എത്തിയത്. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്‍വാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. ഒപ്പം മദനിയുടെ എറണാകുളത്തെ വീടും സന്ദര്‍ശിക്കും. ജൂലൈ10 വരെ കേരളത്തില്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുമതി…

Read More

സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ 

ബെംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്.  സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ നോട്ടീസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. പോലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇത് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു. മംഗളൂരു മംഗളദേവി…

Read More

നടൻ ദർശനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ബെംഗളൂരു: നടൻ ദർശൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ക്രാന്തിയുടെ പ്രമോഷനിടെ ഹൊസാപേട്ടയിൽ ആക്രമിക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം , കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി ഹൊസപേട്ട പൊലീസ് സൂപ്രണ്ട് ഒപ്പിട്ട ഡിസംബർ 25ന് പുറത്തിറക്കിയ പ്രസ് കുറിപ്പിൽ പറയുന്നു. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോലീസ് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഡിസംബർ 18 ന്, രചിതാ റാം, രവിചന്ദ്രൻ, സുമലത എന്നിവർക്കൊപ്പം…

Read More

ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കെന്ന് കർണാടക പോലീസ്

ബെംഗളുരു : മംഗളുരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പോലീസ്. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാന്റില്‍ സമാനമായ…

Read More

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കർണാടക പോലീസ് നൽകിയില്ല, ദിപേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം : 2020ൽ കർണാടകയിലെ കുട്ടയിൽ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദീപേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെയാണ് ആരോപണം. ദിപേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പോലീസ് നല്‍കിയിരുന്നില്ലെന്നും ദീപേഷിന്റെ മാതാവ് പറഞ്ഞു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എട്ടു വര്‍ഷം മുമ്പ് ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ഷൈബിന്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ച…

Read More