കാറിൽ സഞ്ചരിച്ച കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു ; മു​ൻ ബി.​ജെ.​പി എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡേ​ക്ക് എ​തി​രെ കേ​സ്

ബെംഗളൂരു : ബി.​ജെ.​പി മു​ൻ എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ ഉ​ൾ​പ്പെ​ടെ നാ​ലു​​പേ​ർ​ക്കെതിരെ കേസെടുത്ത് പൊലീസ്. അ​ന​ന്ത് കു​മാ​ർ ഹെ​ഗ്‌​ഡെ, അ​ദ്ദേ​ഹ​ത്തി​ൻ്റെ ഗ​ൺ​മാ​ൻ, ഡ്രൈ​വ​ർ, അ​ജ്ഞാ​ത​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേസ്.

കു​ടും​ബ​ത്തെ അ​ക്ര​മി​ച്ച​തി​നും കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നുമാണ് കേസെന്ന് പൊലീസ് വ്യക്തമാക്കി. ബം​ഗ​ളൂ​രു​ ഹ​ലേ​ന​ഹ​ള്ളി നി​വാ​സി​യാ​യ സെ​യ്ഫ് ഖാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നടപടി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹെ​ഗ്‌​ഡെ ഉ​ൾ​പ്പെ​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലു​പേ​ർ തും​കു​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലെ സു​ട്ടാ​രി​യ കോ​ള​ജി​ന് സ​മീ​പം സെ​യ്ഫ് ഖാ​ന്റെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

തു​മ​കു​രു​വി​ലെ ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ മ​ട​ങ്ങു​ന്നതിനിടെ വാ​ഹ​നം വ​ള​ഞ്ഞി​ട്ട് നി​ർ​ത്താ​ൻ ആവശ്യപ്പെട്ടതായി ഖാ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​ക്ര​മി​ക​ൾ ഖാ​ൻ, സ​ഹോ​ദ​ര​ൻ സ​ൽ​മാ​ൻ ഖാ​ൻ, അ​മ്മ ഗു​ൽ​മീ​ർ ഉ​ന്നി​സ, അ​മ്മാ​വ​ൻ ഇ​ല്യാ​സ് ഖാ​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​.

  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ

പരാതിയുടെ അടിസ്ഥാനത്തിൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത നി​യ​മ​ത്തി​ലെ വിവിധ വ​കു​പ്പു​ക​ൾ പ്രകാരം ദൊ​ബ്ബെ​സ്പേ​ട്ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
[masterslider id="10"]

Related posts

Click Here to Follow Us